കോഴിക്കോട്: പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ അഭിപ്രായ ഭിന്നതയെന്ന് സൂചനകൾ. ഇടത് മുന്നണിയെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എൻസിപി എടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പാർട്ടി മുന്നണി വിടും എന്ന ചർച്ചകൾ അടിസ്ഥാന രഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു.
Also related: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പ്
ഏത് മുന്നണിയിലും മറ്റൊരു പാർട്ടി വന്നാൽ വിട്ടു വീഴ്ച വേണ്ടിവരും എന്ന് പറഞ്ഞ ശശീന്ദ്രൻ എൻസിപി സംസ്ഥാന പ്രസിഡൻ്റ് ടിപി പീതാംബരൻ മാസ്റ്ററേയും പാല സിറ്റിംഗ് എംഎൽഎ മാണി സി കാപ്പൻ്റെയും നിലപാടുകൾക്ക് വിരുദ്ധമായിട്ടാണ് വിഷയത്തിൽ പ്രതികരിച്ചത്.
Also related: സംസ്ഥാനത്തെ കോവിഡ് വാക്‌സിൻ ഡ്രൈ റൺ വിജയകരം; വാക്‌സിൻ ഉടൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി
എൻസിപിയുടെ സിറ്റിംഗ് സീറ്റുകളായ പാലായും കുട്ടനാടും വിട്ടുനൽകില്ല എന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാലാ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല എന്ന കടുത്ത നിലപാട് സിറ്റിംഗ് എംഎൽഎയായ മാണി സി കാപ്പനും പറഞ്ഞിരുന്നു. എൻസിപിയിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായഭിന്നത വരും നാളുകളിൽ ഇത് ഇടത് മുന്നണിക്കും എൻസിപിക്കും തലവേദന സൃഷ്ടിക്കും എന്നുറപ്പാണ്.
Post Your Comments