പത്തനംതിട്ട: ചാക്കോവധത്തിനു ശേഷം സുകുമാരക്കുറുപ്പ് രാജ്യം വിട്ടതു നാലുവര്‍ഷത്തിനു ശേഷമെന്നു സൂചന. കൊലപാതകശേഷം ഡ്രൈവര്‍ പൊന്നപ്പനുമൊത്ത് ആലുവായിലുള്ള ലോഡ്ജില്‍ നാല് ദിവസം ചെലവഴിച്ചതായാണ് പോലീസിനു ലഭിച്ച വിവരം. രണ്ടുദിവസം കഴിഞ്ഞ് പൊന്നപ്പനെ നാട്ടിലേക്കയച്ചു. മരിച്ചതു കുറുപ്പു തന്നെയാണെന്നു വിശ്വസിച്ചിരുന്ന ബന്ധുക്കള്‍ അന്നു പൊന്നപ്പനെ െകെകാര്യം ചെയ്തിരുന്നെന്നാണ് ചെറിയനാട്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. നില്‍ക്കക്കള്ളിയില്ലാതെ പൊന്നപ്പന്‍ സത്യം പറഞ്ഞു. െവെകാതെ പോലീസിന്റെ പിടിയിലുമായി.
എന്നാല്‍ ഉത്തരേന്ത്യയിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലും ഹിമാലയത്തിലും കശ്മീരിലും ഒളിച്ചുതാമസിച്ച കുറുപ്പ് ഒടുവില്‍ മുംബയില്‍നിന്നു സൗദിഅറേബ്യയിലേക്കു പറെന്നന്നാണു നിഗമനം. ഭൂട്ടാനിലും താമസിച്ചതായി സൂചനയുണ്ട്. ഇവിടെയെല്ലാം കേരളാ പോലീസ് അന്വേഷിച്ചെത്തുകയും ചെയ്തു. പോലീസ് തേടിച്ചെന്ന പല സ്ഥലങ്ങളില്‍നിന്നും ഞൊടിയിട വ്യത്യാസത്തിലാണു കുറുപ്പ് രക്ഷപ്പെട്ടത്. പോലീസിന്റെ നീക്കത്തെപ്പറ്റി ആരോ കുറുപ്പിനു കൃത്യസമയത്ത് വിവരം നല്‍കിയിരുന്നുവെന്നാണു സൂചന. രക്ഷപ്പെടാന്‍ വേണ്ടിയാണ് കുറുപ്പ് ഇസ്ലാം മതപണ്ഡിതന്റെ വേഷം ധരിച്ചതെന്നാണ് അറിയുന്നത്. അറബി നല്ല വശമായിരുന്ന കുറുപ്പ് ഇന്ത്യയില്‍വെച്ചുതന്നെ ഇസ്ലാം മതം പഠിച്ചിരുന്നു.
പിന്നീട് സൗദിയിലേക്കു കടക്കുകയും ചെയ്തു. കൊട്ടാരക്കരയില്‍നിന്നു കോയമ്പത്തൂരിലെത്തിയ കുറുപ്പ് അവിടെനിന്നും പോയത് മധ്യപ്രദേശിലെ ഭോപ്പാലിനു സമീപമുള്ള നൗഷംഗാബാദിലുള്ള അമ്മായിയുടെ അനുജത്തിയുടെ വീട്ടിലേക്കാണ്. ദിവസങ്ങളോളം അവിടെ താമസിച്ചശേഷം മുംബയിലേക്ക് പോയി. കുറുപ്പ് നൗഷംഗബാദില്‍ ഉണ്ടെന്നറിഞ്ഞ പോലീസ് എത്തിയപ്പോഴേക്കും കുറുപ്പ് അവിടെനിന്നും കടന്നിരുന്നു. മുംബയില്‍നിന്നും കുറുപ്പ് അമ്മായിയുടെ അനുജത്തിക്കയച്ച കത്ത് പോലീസ് കണ്ടെടുക്കുകയും ചെയ്തു. പിന്നീട് പോലീസ് ഉത്തരേന്ത്യയില്‍ കുറുപ്പിനെ തേടി പലകുറി കറങ്ങി. ഹരിദ്വാറിലും സമീപമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചു. കുറുപ്പ് ഹിമാലയത്തിലാണെന്നും പിന്നീട് ഭൂട്ടാനിലേക്കു കടെന്നന്നും പ്രചാരണമുണ്ടായി.
Post Your Comments