Latest NewsKeralaNews

വിവേക് തൻഖയ്ക്കെതിരെ പ്രതിഷേധം

കൊച്ചി :കായൽ കയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ വിവേക് തൻഖ ഹാജരായി.നാല് ഹർജിയാണ് മന്ത്രി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

കോൺഗ്രസ് രാജ്യസഭാ എംപിയായ വിവേക് തൻഖ തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാകരുതെന്ന കോൺഗ്രസ് മുതിർന്ന നേതാക്കളുടെ ആവശ്യം തൻഖ തള്ളി.ഒരു സുഹൃത്ത് എന്ന നിലയിലാണ് കോടതിയിൽ ഹാജരാകുന്നതെന്ന് തൻഖ പറഞ്ഞു .ഇതോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്തമായത്. പ്രവർത്തകർ തൻഖയുടെ വാഹനത്തിന് മുകളിൽ ചാടിക്കയറുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്. കരിങ്കൊടി കാണിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button