
കോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്ന് അദ്ദേഹം ആരോപിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജി.സുധാകരന്‍ വ്യക്തമാക്കി.
തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നും നേരത്തെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദൻ അറിയിച്ചിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്ന് പന്ന്യന്‍ രവീന്ദ്രനും വ്യക്തമാക്കിയിരുന്നു.
Post Your Comments