Latest NewsIndiaNews

പ്രവചനം പോലെ ഹര്‍ദിക് പട്ടേലിന്റെ അശ്ലീല വീഡിയോ പുറത്ത്

അഹമ്മദാബാദ്•ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളികള്‍ തന്റെ അശ്ലീല വീഡിയോ സി.ഡി പുറത്ത് വിട്ടേക്കാമെന്ന് പട്ട്യദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ ഏതാനും ദിവസം മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രവചനം ഇപ്പോള്‍ യാതാര്‍ത്ഥ്യമായിരിക്കുകയാണ്.

ഹോട്ടല്‍ മുറിയില്‍, ഹര്‍ദിക് പട്ടേല്‍ എന്ന് തോന്നിക്കുന്ന ഒരു യുവാവ് ഒരു സ്ത്രീയോടൊപ്പമുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി 2017 മേയ് 16 ആണ്.

വീഡിയോയുടെ ആധികാരികത സംബന്ധിച്ചും വീഡിയോയിലുള്ള വ്യക്തികളുടെ ഐഡന്‍റിറ്റി സംബന്ധിച്ചോ സ്ഥിരീകരണമില്ല.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറായില്ല. എന്നാല്‍ തങ്ങളല്ല സി.ഡി പുറത്തുവിട്ടതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.

വീഡിയോയില്‍ താനല്ലെന്ന് പറഞ്ഞ 24 കാരനായ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ വൃത്തികെട്ട രാഷ്ട്രീയത്തിന്‍രെ തുടക്കമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതുകൊണ്ട് തനിക്ക് ഒരു അപമാനവു​ ഉണ്ടാകില്ലെന്നും ഗുജറാത്തിലെ സ്ത്രീകളെ പ്രതിഛായ തകര്‍ക്കുന്നതിനും കൂടി വേണ്ടിയാണ് നീക്കമെന്നും ട്വീറ്റ് ചെയ്തു.

തിര‍ഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി ബി.ജെ.പി തന്‍റെ വ്യാജ സെക്സ് സി.ഡി പുറത്തിറക്കി തന്‍റെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്നായിരുന്നു ഹര്‍ദിക് നേരത്തെ അവകാശപ്പെട്ടത്. ബി.ജെ.പി തനിക്കെതിരെ വ്യാജ സെക്സ് സി.ഡി പുറത്തിറക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുറത്തുവിടുമെന്നുമായിരുന്നു പട്ടേലിന്‍റെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button