ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകത്തെ അപലപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തന്റെ അനുയായികളായ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ എന്തു നടപടിയാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
സിപിഎം കൊലപാതക പരമ്പര തുടരുകയാണ്. യാതൊരു മാറ്റവും ഇതുവരെ വന്നിട്ടില്ല. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനാണ് ഇതിനു മറുപടി പറയേണ്ടത്. സിപിഎമ്മിന്റെ നിരന്തര അക്രമവും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു നല്‍കുന്ന പിന്തുണയും രാജ്യത്തിന് മുന്നില്‍ തന്നെ തുറന്നുകാട്ടപ്പെട്ടുവെന്നും ഷാ പറഞ്ഞു.
Post Your Comments