Latest NewsNewsInternational

‘ക്ഷമിക്കാനാണ് ഇസ്ലാം മതം എന്നെ പഠിപ്പിക്കുന്നത്’. മകന്റെ ഘാതകനെ കെട്ടിപ്പിടിച്ച് മാപ്പ് നല്‍കി പിതാവ്

സ്വന്തം മകന്റെ ഘാതകനെ കെട്ടിപ്പിടിച്ച്‌ പിതാവ് കണ്ണീരോടെ പറഞ്ഞു “നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു, ക്ഷമിക്കാനാണ് ഇസ്ളാം മതം എന്നെ പഠിപ്പിക്കുന്നത്.”അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയില്‍ ആണ് ഏവരുടെയും കണ്ണ് നനയിക്കുന്ന ഈ സംഭവം നടന്നത്. അബ്ദുള്‍ മുനീം സൊമ്ബാത്ത് ജിദ് മോദ് എന്ന പിതാവ് ആണ് തന്റെ മകന്റെ ഘാതകനായ കൊലപാതകിയായ ട്രെയ് അലക്സാണ്ടര്‍ റെല്‍ഫോര്‍ഡ് എന്ന യുവാവിനോട് കെട്ടിപ്പിടിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞത്.

2015 ഏപ്രിലിലാണ് സലാഹുദ്ദീന്‍ ജിത്ത്മോദ് എന്ന ഇരുപത്തിരണ്ട് വയസ്സുകാരന്‍ മോഷണത്തിനിരയായി കൊല്ലപ്പെട്ടത്. ‘താങ്കള്‍ക്ക് നഷ്ടപ്പെട്ടത് തിരികെ നല്‍കാന്‍ ഇനിയെനിക്ക് കഴിയില്ല. എങ്കിലും സംഭവിച്ചു പോയ അപരാധത്തിന് ഞാന്‍ നിങ്ങളോട് മാപ്പു പറയുന്നു’ എന്നായിരുന്നു അലക്സാണ്ടര്‍ ആ പിതാവിനെ കെട്ടിപ്പിടിച്ച്‌ പറഞ്ഞത്.

കേസില്‍ അലക്സാണ്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ബാക്കി രണ്ട് പേരെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. 31 വര്‍ഷത്തെ തടവ് ശിക്ഷയാണ് റെല്‍ഫോര്‍ഡിന് കോടതി വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button