ബഗ്ദാദ്: ഇറാഖിലും കുവൈത്തിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖ് അതിർത്തിയോടു ചേർന്ന സൽമാനിയ ആണ്. ഭൂചലനം കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും അനുഭവപ്പെട്ടു. 10 പേർ പശ്ചിമ ഇറാനിലും ഇറാഖിലുമായി മരിച്ചതായി റിപ്പോർട്ടുണ്ട്.
കുവൈത്തിന്റെ പലഭാഗങ്ങളിൽ പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്. കെട്ടിടങ്ങളിലെ ജനൽ ചില്ലകൾ ചിലയിടങ്ങളിൽ തകർന്നു വീണു. കെട്ടിടങ്ങളിൽ നിന്ന് താമസക്കാർ ഇറങ്ങിയോടി. കൂടുതൽ തീവ്രത അനുഭവപ്പെട്ടത് മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണ്. ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. ഇറാനിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ എട്ടു ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.
Post Your Comments