KeralaLatest NewsParayathe VayyaPrathikarana Vedhi

സിപിഐ.എം സംസ്ഥാന സമിതിയില്‍ പി ജയരാജനെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ കുറിച്ച് അഡ്വ. എ. ജയശങ്കര്‍ പറയുന്നത്

തിരുവനന്തപുരം: സിപിഐ.എം സംസ്ഥാന സമിതിയില്‍ പി ജയരാജനെതിരായി ഉയര്‍ന്ന വിമര്‍ശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി അഡ്വ. എ. ജയശങ്കര്‍.  ഫേസ്ബുക് പോസ്റ്റിലൂടെയാണ് പി ജയരാജനെതിരെ ട്രോൾ രൂപേനയുള്ള നിലപാടുമായി ജയശങ്കര്‍ രംഗത്തെത്തിയത്. കണ്ണിനു കണ്ണായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഖാവ് പി ജയരാജനെ കുറിച്ച്‌ നട്ടാല്‍ കുരുക്കാത്ത എന്തൊക്കെ പച്ച നുണകളാണ് ഇവിടുത്തെ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പടച്ചു വിടുന്നത്? എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഫേസ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ;

കണ്ണിനു കണ്ണായ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് പി ജയരാജനെ കുറിച്ച് നട്ടാൽ കുരുക്കാത്ത എന്തൊക്കെ പച്ച നുണകളാണ് ഇവിടുത്തെ മാധ്യമ സിൻഡിക്കേറ്റുകാർ പടച്ചു വിടുന്നത്?
ജയരാജൻ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നതായി പാർട്ടി സ്റ്റേറ്റ് കമ്മറ്റിയിൽ ആക്ഷേപമുണ്ടായി, സഖാവ് അതു കേട്ട് വൈകാരികമായി പ്രതികരിച്ചു, അച്ചടക്ക നടപടി ഉണ്ടാകും, വിഷയം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും എന്നൊക്കെയാണ് ഓരോരുത്തരും ഭാവനക്കൊത്ത വിധം തട്ടിമൂളിച്ചിരിക്കുന്നത്. ജയരാജൻ്റെ ഉയർച്ചയിൽ അസൂയ പൂണ്ടവരാണ് ഈ നീക്കത്തിനു പിന്നിലെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധീരസഖാവാണ് പി ജയരാജൻ. പാർട്ടിക്കു ജില്ലാ സെക്രട്ടറിമാർ 13പേർ വേറെയുമുണ്ടെങ്കിലും ജയരാജനായി ജയരാജൻ മാത്രമേയുളളൂ. അത് പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയെ സ്നേഹിക്കുന്ന സകലയാളുകൾക്കും അറിയാം. അവർ ചിലപ്പോൾ ഫ്ലക്സ് ബോർഡ് വെച്ചു പുഷ്പാർച്ചനയോ ഭജനയോ നടത്തിക്കാണും. അതെങ്ങനെ വ്യക്തിപൂജയാകും?
ഒരിക്കലും സ്വയംമഹത്വവൽക്കരിക്കുന്ന ആളല്ല, ജയരാജൻ. ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തെ വ്യക്തിപൂജയായി തെറ്റിദ്ധരിക്കാൻ മാത്രം സൈദ്ധാന്തിക ജ്ഞാനം ഇല്ലാത്തവരല്ല സംസ്ഥാന കമ്മിറ്റിയിലെ ബാക്കി സഖാക്കൾ.
സഖാവ് ജയരാജനെ അവഹേളിക്കുക വഴി, പാവങ്ങളുടെ പാർട്ടിയെ കുറിച്ചു തെറ്റിദ്ധാരണ പരത്തുകയാണ് ബൂർഷ്വാ മാധ്യമങ്ങൾ. ഇതിനു പിന്നിൽ അമേരിക്കൻ സാമ്രാജ്യത്വവും ദേശീയ ബൂർഷ്വാസിയും മറ്റു ഫാസിസ്റ്റു പിന്തിരിപ്പൻ മൂരാച്ചികളുമുണ്ട്. ജാഗ്രത!

shortlink

Related Articles

Post Your Comments

Related Articles


Back to top button