ഇസ്ലാമാബാദ് : പുതിയ രാഷ്ട്രീയസഖ്യവുമായി മുന്‍ പാകിസ്താൻ പട്ടാളമേധാവിയും പ്രസിഡന്റുമായിരുന്ന പർവേസ് മുഷറഫ്. പാകിസ്ഥാന് അവാമി ഇത്തിഹാദ് എന്ന പേരിൽ 23 രാഷ്ട്രീയപാര്‍ട്ടികളെ ഏകോപിപ്പിച്ച് ഒരു മഹാസഖ്യത്തിനാണ് പർവേസ് മുഷറഫ് രൂപം നൽകിയത്. ദുബായില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു പ്രഖ്യാപനം. മുഷറഫ് തലവനായ രാഷ്ട്രീയസഖ്യത്തിൽ ഇഖ്ബാല്‍ ദാറാണ് ജനറല്‍ സെക്രട്ടറി.
മുഹജിര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഒന്നിച്ചുനില്‍ക്കണം. പാകിസ്ഥാനിലേക്ക് ശരിയായ സമയത്ത് മടങ്ങിവരുമെന്നും പാകിസ്ഥാന് മുസ്ലിം ലീഗ് ഖ്വയ്ദ് നേതാവ് ചൗധരി ഷുജാത്, ചൗധരി പര്‍വേസ് ഇലാഹി എന്നിവര്‍ സഖ്യത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഷറഫ് പറഞ്ഞു. അതേസമയം മുത്തഹിദ ഖവാമി മൂവ്മെന്റ്, പാക് സര്‍സമീന്‍ പാര്‍ട്ടി, തെഹ്രിക് ഇ ഇന്‍സാഫ് ചെയര്മാന് ഇമ്രാന് ഖാന് എന്നിവര്‍ക്കും സഖ്യത്തില്‍ ചേരാന്‍ കഷണമുണ്ട്.
Post Your Comments