Latest NewsNewsIndia

അമ്മയേയും കുഞ്ഞിനേയും കാറടക്കം കെട്ടിവലിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

മുംബൈ: നോ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്‌ത്‌ കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ പൊ­ലീസുകാരനെ സസ്‌പെൻഡ് ചെയ്‌തു. ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ശശാങ്ക് റാണയെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. വെള്ളിയാഴ്ച മുംബൈയിലെ മലാഡിലുള്ള എസ് വി റോഡിലായിരുന്നു സംഭവം നടന്നത്. പാര്‍ക്ക് ചെയ്­ത കാറിന്റെ പിന്‍­സീ­റ്റി­ലിരു­ന്ന് ഏ­ഴുമാസം പ്രായമാ­യ കുഞ്ഞിനെ മുല­യൂട്ടുക­യാ­യിരുന്നു യുവതി. നോ പാർക്കിങ് പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ ട്രാഫിക് പൊലീസ്, കാർ കെട്ടിവ­ലിച്ചു കൊണ്ടു പോകുക­യാ­യിരുന്നു.

ത­ന്റെ ആരോ­ഗ്യസ്ഥിതി മോശ­മാണെന്നു കാ­ണിക്കു­ന്ന മെഡിക്കല്‍ രേഖകള്‍ യുവതി പൊ­ലീസിനെ കാണിച്ചെങ്കിലും ഇ­ത് പരിശോ­ധിക്കാന്‍ പോലീസ് തയ്യാറായില്ല. തുടർന്ന് സംഭവത്തിന് ദൃക്‌­സാക്ഷികളായവര്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സം­ഭവത്തില്‍ മുംബൈ ജോയിന്റ് പൊലീസ് ക­മ്മിഷ­ണര്‍ അന്വേഷണം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button