ഡെറാഡൂണ്‍ : കത്തുകളും, എടിഎം കാര്‍ഡുകളും പോസ്റ്റുമെന്‍മാര്‍ ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തപാല്‍ വകുപ്പ് നടപടിയെടുത്തു. പോസ്റ്റ് ഓഫീസിലെ ടോയ്‌ലെറ്റിലും, അടുക്കളയിലും എടിഎം കാര്‍ഡുകള്‍,ചെക്ക് ബുക്കുകള്‍, കത്തുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ ഉരുപ്പടികള്‍ ഉപേക്ഷിച്ചവര്‍ക്കു എതിരെയാണ് നടപടി. സംഭവത്തില്‍ രണ്ടു പോസ്റ്റുമെന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരാഖണ്ഡിലെ ഉദംസിങ് നഗര്‍ ജില്ലയില്‍ നിന്നുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഖാദിമ മേഖലയിലെ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമെന്‍മാരായ സുമിത് റാണ, അന്‍ഷുല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് സൂപ്രണ്ട് പ്രകാശ് റാം വ്യക്തമാക്കി. ഇരുവരും ഈ കഴിഞ്ഞ രണ്ടു മാസമായി തപാല്‍ ഉരുപടികള്‍ വിതരണം ചെയ്തിട്ടില്ലെല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരാതി നല്‍കിയിതന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് സത്യം മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റുകള്‍ എത്രയും വേഗം ഉടമസ്ഥര്‍ക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് സൂപ്രണ്ട് പ്രകാശ് റാം വ്യക്തമാക്കി.
Post Your Comments