ബോസ്റ്റണ്‍ : ഡയാന രാജകുമാരിയുടെ കൈപ്പടയിലുള്ള കത്തുകള്‍ ലേലത്തിന്. 1978- 1997 കാലത്ത് ഡയാനയുടെ ഉറ്റ കൂട്ടുകാരി കാരളിന് പ്രൈഡ് ബര്ത്തലോമിയയ്ക്ക് എഴുതിയ കത്തുകളാണിവ. സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ ഡയാനയുടെ സുഹൃത്താണ് കാരളിന്.
ആകെ 33 കത്തുകളാണ് ഉള്ളത്. തന്റെ ദാമ്ബത്യപ്രശ്നങ്ങളും മാനസിക അരക്ഷിതാവസ്ഥയുമാണ് ഡയാന കത്തുകളില്‍ പങ്കുവയ്ക്കുന്നത്. കത്തുകളുടെ ഓണ്‍ലൈന്‍ ലേലം ഈ മാസം18ന് തുടങ്ങും. ലേലത്തുകയായി 1,25,000 ഡോളര്‍ ( ഏകദേശം 95 ലക്ഷം രൂപ) ആണ് പ്രതീക്ഷിക്കുന്നത്.
Post Your Comments