ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിലേക്ക് രക്തത്തില്‍ എഴുതിയ കത്തുകള്‍. പതിനായിരം കത്തുകളാണ് പ്രധാനമന്ത്രിക്ക് അയച്ചത്. ജാര്‍ഖണ്ഡ് സംസ്ഥാനത്ത് രണ്ടുമാസത്തിലേറെയായി സമരം നടത്തുന്ന താല്‍ക്കാലിക അധ്യാപകരാണ് പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രക്തത്തില്‍ ചാലിച്ചെഴുതിയ കത്തുകളയച്ചത്.
സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം 2002ല്‍ ശിക്ഷാ മിത്ര എന്ന പേരില്‍ നിയമിച്ച ഇവര്‍ക്ക് ഇപ്പോഴും അയ്യായിരം രൂപയില്‍ താഴെ മാത്രമാണ് വേതനമായി നല്‍കുന്നത്. അധ്യാപകരെ സര്‍വീസില്‍ സ്ഥിരപ്പെടുത്തണമെന്നും റഗുലര്‍ അധ്യാപകരുടേതിനു സമാനമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നുമാവശ്യപ്പെട്ടാണ് കത്തെഴുതിയത്. ഇക്കാര്യം ആവശ്യപ്പെട്ട് എഴുപതിനായിരം താല്‍ക്കാലിക അധ്യാപകര്‍ സംസ്ഥാനത്ത് സമരത്തിലേര്‍പ്പെട്ടിരിക്കുകയുമാണ്.
Post Your Comments