തിരുവനന്തപുരം•മന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ രാജഗോപാൽ എംഎൽഎയും ഗവർണ്ണർക്ക് പരാതി നൽകി. തോമസ് ചാണ്ടി ബിനാമി ഇടപാട് വഴി നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ട്. കൂടാതെ കണക്കിൽ പെടാത്ത അനവധി സ്വത്തുക്കളും തോമസ് ചാണ്ടിക്കുണ്ട്. ഇതെല്ലാം മറച്ചു വെച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ഗവർണ്ണർക്കും തോമസ് ചാണ്ടി നൽകിയ സത്യപ്രസ്താവന വ്യാജമാണ്. ഭാര്യയുടേയും ആശ്രിതരുടേയും പേരിലുള്ള സ്വത്തു വിവരങ്ങളും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 177 ആം വകുപ്പ് പ്രകാരം ഇത് 6 മാസം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. മാത്രവുമല്ല ഭരണഘടനയനുസരിച്ച് തോമസ് ചാണ്ടിയെ അയോഗ്യനാക്കാൻ ഇത് മതിയായ കാരണവുമാണെന്നും പരാതിയിൽ ഇരുവരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തോമസ് ചാണ്ടി നൽകിയത് വ്യാജ സത്യവാങ്മൂലമാണെന്ന് തെളിയിക്കുന്ന, സ്വത്തു വിവരങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് ഗവർണ്ണർ തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്നാണ് ആവശ്യം
Post Your Comments