Latest NewsKeralaNews

സിപിഎം ഭീകര സംഘടനയാണെന്ന ബിജെപിയുടെ നിലപാട് ശരിയാണെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കൊലപാതകങ്ങൾ അവസാനിപ്പിക്കാത്തത് സിപിഎം ഭീകര സംഘടനയാണെന്ന ബിജെപിയുടെ നിലപാട് ശരിവെക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സഹജ സ്വഭാവമായ കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്റെ കൊലപാതകം. മതതീവ്രവാദികള്‍ സിപിഎമ്മിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സിപിഎം പുലര്‍ത്തുന്ന ബന്ധമാണ് കൊലപാതകങ്ങള്‍ക്ക് കാരണം. ഇതിനെതിരെ ജനമന:സാക്ഷി ഉണരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തിയില്‍ നിന്ന് സിപിഎം പിന്‍മാറണം. ബിജെപി ഇത്രയധികം സംയമനം പാലിച്ചിട്ടും വീണ്ടും കൊലപാതകങ്ങള്‍ സിപിഎം ആവര്‍ത്തിക്കുന്നത് വെല്ലുവിളിയാണ്. ആനന്ദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും കുമ്മനം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button