മലപ്പുറം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സോളാര്‍ കേസ് അന്വേഷിക്കുന്നതിനായി ജസ്റ്റിസ് ജി ശിവരാജനെ കമ്മീഷനായി നിയമിച്ചത് നല്ല ഉദ്ദേശത്തോടുകൂടിയായിരുന്നെന്നും എന്നാല്‍ അതിനേക്കാള്‍ നല്ലത് സിപിഎം സെക്രട്ടറിയെ ആ സ്ഥാനത്ത് നിയമിക്കുകയായിരുന്നെന്നും പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞു.
സോളാര്‍ റിപ്പോര്‍ട്ട് കാറ്റുപോയ ബലൂണാണെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അപഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.കൈയേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.പടയൊരുക്കം ജാഥയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments