മല്ലപ്പള്ളി: ബംഗളൂരുവിൽ മലയാളി എംബിബിഎസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിലെ നാലാംവർഷ വിദ്യാർഥിയായ ഡോ.സാമുവേൽ നെല്ലിക്കാടിന്റെ മകൻ ടോം സാമുവേലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാൽബാഗിലുള്ള കുളത്തിലാണ് ടോമിന്റെ മൃതദേഹം കിടന്നത്. കഴിഞ്ഞ നാലിനു രാവിലെ 10.30ന് മെഡിക്കൽ കോളജിലേക്കു പോയ ടോം ഫ്രൂട്ടിയും കഴിച്ച് പുറത്തേക്കു വരുന്നത് മെസിലെ സിസി ക്യാമറയിൽ കണ്ടെത്തിയിരുന്നു. അന്നു മുതൽ കാണാതായ ടോമിന്റെ മൊബൈൽഫോണ്‍ സ്വിച്ച് ഓഫ് ആകുകയുമായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച പാർക്കിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൃതദേഹം ഇന്നു പുനലൂരിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം നാളെ രാവിലെ 10ന് സംസ്കരിക്കും. പിതാവ് ഡോ.സാമുവേൽ നെല്ലിക്കാട്ട് റിട്ടയേഡ് പ്രിൻസിപ്പലും ഹാബേൽ ഫൗണ്ടേഷൻ ചെയർമാനുമാണ്. അമ്മ: ബ്രിജിത് പി.ജോർജ് (റിട്ടയേഡ് അധ്യാപിക) ചെറിയനാട് ബേസിൽസദനത്തിലെ അംഗമാണ്.
Post Your Comments