![](/wp-content/uploads/2017/10/gun-shot.jpg)
ഗാസിയാബാദ്: അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് കെട്ടിട നിർമാതാവ് കൊല്ലപ്പെട്ടു ഉത്തർപ്രദേശിൽ സഹിബബാദ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഷാലിമാർ ഗാർഡൻ മേഖലയിൽ എസ്.പി.സിംഗ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സിംഗിന്റെ ഓഫീസിൽ മോട്ടർസൈക്കിളിൽ എത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെട്ട അക്രമികള്‍ക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Post Your Comments