Latest NewsTechnology

ഇനിമുതൽ പറക്കും ടാക്സിയും

ലൊസാഞ്ചലസ്; ട്രാഫിക് ബ്ലോക്കിൽ കുടുങ്ങാതെ വൈകുമെന്ന ആശന്കയില്ലാതെ എവിടെയാണോ നിങ്ങൾക്ക് കൃത്യസമയത്ത് പറക്കും ടാക്സിയിൽ നിങ്ങൾക്ക് ഇനി പറന്നെത്താം. ഓൺലൈൻ ടാക്സി രംഗത്തെ പ്രമുഖരായ ഊബറാണ് പറക്കും ടാക്സി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനു വേണ്ട സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിന് നാസയുമായി ഊബർ കരാർ ഒപ്പുവച്ചതായി ചീഫ് പ്രോഡക്ട് ഓഫിസർ ജഫ് ഹോൾഡൻ അറിയിച്ചു.

നാസയുടെ സഹായത്തോടെ പൈലറ്റില്ലാത്ത വിമാനങ്ങളാകും ഉപയോഗിക്കുക. 20 സ്ഥലങ്ങളിൽ സ്കൈ പോർട്ടുകൾ വികസിപ്പിക്കും.2020 ആകുമ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ടാക്സി വിമാനങ്ങൾ പറന്നു തുടങ്ങും. 2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിനു മുൻപുതന്നെ ടാക്സി സർവീസ് പൂർണ തോതിൽ നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button