Latest NewsNewsIndia

വീണ്ടും ക​സ്റ്റ​ഡി മ​ര​ണം; പോലീസുകാര്‍ പ്ര​തി​യെ കൊ​ന്നു​ക​ത്തി​ച്ചു

സാം​ഗ്ലി: വീണ്ടും ക​സ്റ്റ​ഡി മ​ര​ണം. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​വ​ര്‍​ച്ച​ക്കേ​സ് പ്ര​തി​യെ കൊ​ന്നു​ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പോ​ലീ​സു​കാ​ര്‍ അ​റ​സ്റ്റി​ല്‍. കേ​സി​ല്‍ എ​സ്‌ഐ ഉ​ള്‍​പ്പെ​ടെ ആ​റു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ലീ​സു​കാരെ​ക്കൂ​ടാ​തെ മൃ​ത​ദേ​ഹം ക​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച​യാ​ളും അ​റ​സ്റ്റി​ലാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച പ്ര​തി​യു​ടെ മൃ​ത​ദേ​ഹം പോ​ലീ​സു​കാ​ര്‍ തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി ക​സ്റ്റ​ഡി​യി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ട​താ​യി പോ​ലീ​സ് നു​ണ​ക്ക​ഥ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.ബ​സ് സ്റ്റോ​പ്പി​ല്‍ ബ​സ് കാ​ത്തു​നി​ന്ന എ​ന്‍​ജി​നീ​യ​റെ ക​ത്തി​കാ​ട്ടി മൊ​ബൈ​ല്‍​ഫോ​ണും പ​ണ​വും അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രേ​യും പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും മൂ​ന്നു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യും ചെ​യ്തു. ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ സാം​ഗ്ലി ഭാ​ര​ത് ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​നി​ക​ത് അ​ശോ​ക് കൊ​ത്താ​ല (26), അ​മോ​ല്‍ സു​നി​ല്‍ ഭ​ന്ദാ​രി (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഒ​രാ​ള്‍ മ​രി​ച്ച​ത്.

കൊ​ത്താ​ല​യെ സീ​ലിം​ഗ് ഫാ​നി​ല്‍ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. ത​ല​യി​ല്‍ അ​ടി​യേ​റ്റ കൊ​ത്താ​ല മ​രി​ച്ചു. ഭ​ന്ദാ​രി​യും സം​ഭ​വ​ത്തി​നു സാ​ക്ഷി​യാ​യി. മൃ​ത​ദേ​ഹം ആ​ദ്യം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചും പൂ​ര്‍​ണ​മാ​യും ക​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് പെ​ട്രോ​ളൊ​ഴി​ച്ചും ക​ത്തി​ച്ചു. കൊ​ത്താ​ല​യു​ടെ മൃ​ത​ദേ​ഹ​വും ഭ​ന്ദാ​രി​യു​മാ​യി പോ​ലീ​സു​കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​ര്‍ അ​നു​കൂ​ല റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ല്ല. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹ​വു​മാ​യി പോ​ലീ​സു​കാ​ര്‍ അം​ബാ​ഗ​ഡി​ലെ​ത്തു​ക​യും ഇ​വി​ടെ​വ​ച്ച്‌ തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് പ്ര​തി​ക​ള്‍ ര​ണ്ടു പേ​രും ര​ക്ഷ​പെ​ട്ട​താ​യി പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി. അ​ടു​ത്ത ദി​വ​സം ഭ​ന്ദാ​രി​യെ താ​ന്‍ പി​ടി​ച്ച​താ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് എ​സ്‌ഐ അ​റി​യി​ച്ചു. എ​ന്നാ​ല്‍ കൊ​ത്താ​ല​യു​ടെ ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് യ​ഥാ​ര്‍​ഥ സം​ഭ​വം പു​റ​ത്താ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ കൊ​ത്താ​ല കൊ​ല്ല​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button