ന്യൂഡല്‍ഹി: ബിരിയാണിയുണ്ടാക്കിയതിനു വിദ്യാർത്ഥികൾക്കു സര്‍വകലാശാലയുടെ പിഴ. ജെഎന്‍യുവാണ് വിചിത്രമായ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. നാല് വിദ്യാര്‍ഥികള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല പിഴ ചുമത്തിയത്. ഇതിനുള്ള കാരണമെന്നത് ജെഎന്‍യുവിലെ അഡ്മിനിസ്ട്രേഷന് ബ്ലോക്കിനു സമീപത്തുവച്ച് ബിരിയാണി പാകം ചെയ്തു എന്നാണ്. ഇവര്‍ക്കു ആറായിരത്തിനും പതിനായരത്തിനും ഇടയിലുള്ള തുകയാണ് പിഴ വിധിച്ചത്.
വിഷയത്തിൽ പിഴ ശിക്ഷ വിധിച്ചത് സര്‍വകലാശാല ചീഫ് പ്രോക്ടര്‍ കൗശല്‍ കുമാറാണ്. ജൂൺ മാസം ഈ വിദ്യാര്‍ഥികള്‍ ജെഎന്‍യുവിലെ അഡ്മിനിസ്ട്രേഷന് ബ്ലോക്കിനു സമീപത്തുവച്ച് ബിരിയാണി പാകം ചെയ്തു. പിന്നീട് ഇവരും മറ്റു സുഹൃത്തക്കളും ചേര്‍ന്ന് ജെഎന്‍യു ക്യാമ്പസിലിരുന്ന് കഴിച്ചുവെന്നു ആരോപിച്ചാണ് നടപടി. ഇവരുടെ പ്രവൃത്തി അച്ചടക്കലംഘമെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments