Latest NewsKeralaNews

ഈ പെണ്ണ് പിടിയന്മാരോ നമ്മളെ ഭരിക്കുന്നത്? രാഷ്ട്രീയ നേതാക്കളുടെ തനിനിറം അറിഞ്ഞ് ഞെട്ടിത്തരിച്ച് കേരളം: പ്രായഭേദമെന്യേ ലൈംഗീക വൈകൃതങ്ങളുടെ പൂരപ്പറമ്പായി സോളാർ റിപ്പോർട്ട്

തിരുവനന്തപുരം: സരിതയെ മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്റെ കണ്ടെത്തല്‍ നിയമ സഭയുടെ മേശപ്പുറത്തു വെച്ച്. റിപ്പോര്ട്ടിലെ വിവരങ്ങൾ അറിഞ്ഞു തരിച്ചു നിൽക്കുകയാണ് കേരളം. മുന്‍ യു.ഡി.എഫ്. സര്‍ക്കാരിലെ പ്രമുഖര്‍ ഉള്‍പ്പെടെ 18 ഉന്നതര്‍ തന്നെ പീഡിപ്പിച്ചതായാണ് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയിലുള്ളത്.

കത്തിലെ പ്രമുഖരായത് പത്തു പേരാണ്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, അനില്‍കുമാര്‍ എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ പട്ടിക. ഇതൊക്കെ തന്നെയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുമുള്ളത്. പൊതുജന താല്‍പര്യം കണക്കിലെടുത്താണ് ഇത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സഭയില്‍ വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൂടാതെ റിപ്പോര്‍ട്ടിനെപറ്റിയും കണ്ടെത്തലിനെപ്പറ്റിയും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി പ്രസ്താവന നടത്തി.

ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എന്നീ മുന്‍ മന്ത്രിമാരും ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎല്‍എമാരും കെസി വേണുഗോപാല്‍, ജോസ് കെ മാണി, എംകെ രാഘവന്‍ എന്നീ എംപിമാരും എസ്‌എസ് പളനിമാണി എന്ന കേന്ദ്രമന്ത്രിയും പ്രതിക്കൂട്ടിലാക്കുന്നു.ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നതായും ഉമ്മൻ‌ചാണ്ടി പല തവണ തന്നെക്കൊണ്ട് വദനസുരതം ചെയ്യിച്ചതായും റിപ്പോർട്ടിലുണ്ട്.

ക്ലിഫ് ഹൗസില്‍ വദനസുരതത്തിന് വിധേയനാക്കിയെന്ന ആരോപണം ഉമ്മന്‍ ചാണ്ടിക്കെതിരെ ആദ്യമായാണ് ചര്‍ച്ചയാകുന്നത്.ജിക്കുമോന്‍, സലിംരാജ്, ടെന്നിജോപ്പന്‍, തോമസ് കുരുവിള എന്നിവര്‍ക്കെല്ലാം ടീം സോളാര്‍ കമ്ബനിയുടെ മെഗാ പ്രൊജക്‌ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നു. കൈക്കൂലി ഇടപാടുകള്‍ നടത്തിയിരുന്നത് ഇവരായിരുന്നു. എന്നാല്‍ അന്വേഷണം വന്നപ്പോള്‍ ഇവരെല്ലാം രക്ഷപ്പെടുകയും താന്‍ ബലിയാടാകുകയും ചെയ്തു. കൂടാതെ രാത്രി ഫോണില്‍ മുഴുവന്‍ അടുര്‍ പ്രകാശിന്റെ വിളിയായിരുന്നു.

ഫോണ്‍ എടുത്തില്ലെങ്കില്‍ രാത്രി രണ്ട് മണി വരേയും വിളിക്കും. അറുപത്തിയഞ്ച് കോള്‍ വിളച്ചന്നെും വ്യക്തമാക്കിയിരുന്നു.എപി അനില്‍കുമാറിനെതിരേയും ഒന്നിലേറെ പീഡന സംഭവങ്ങളുണ്ട്. മന്ത്രിമന്ദിരത്തിലും ഗസ്റ്റ് ഹൗസിലുമെല്ലാം അനില്‍കുമാറിന്റെ കാമകേളി നടന്നു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായിരുന്ന ആര്യാടനെതിരേയും പീഡന കുറ്റം ആരോപിച്ചിരുന്നു. ആര്യാടൻ പറഞ്ഞ പലതും താൻ ചെയ്ത് കൊടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്. 214 സാക്ഷികളെ വിസ്തരിച്ചും 812 രേഖകള്‍ പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ബംഗളൂരുവിലെ ഹോട്ടലില്‍ വച്ചായിരുന്നു പീഡനം.

അങ്ങനെ യുഡിഎഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രിക്കൊപ്പമുള്ള മൂന്ന് പേര്‍ അഴിമതിയും പീഡനവും നടത്തിയെന്ന കേസില്‍ കുറ്റാരോപിതരാകുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന കെസി വേണുഗോപാലും പളനി സ്വാമിയും പ്രതിക്കൂട്ടിലാണ്. ഇതില്‍ കെസിയ്ക്കെതിരെ ബലാത്സംഗ കുറ്റമാണുള്ളത്. ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ചും ഗസ്റ്റ് ഹൗസില്‍ വെച്ചും പീഡിപ്പിച്ചു. ജോസ് കെ മാണി എം പിഡല്‍ഹിയില്‍വച്ച്‌ വദനസുരതം നടത്തി.

വിഷ്ണു നാഥ് സരിതയെ നിരവധി തവണ ഫോണില്‍ വിളിച്ചു . മോശം മെസേജുകള്‍ അയച്ചു . ഐ ജി പത്മകുമാര്‍ കലൂരിലെ ഫ്ലാറ്റില്‍ പീഡിപ്പിച്ചു. കേന്ദ്രമന്ത്രി പളനിമാണിക്യംപീഡിപ്പിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണനാലാണ് റിപ്പോർട്ടിൽ പോലും ഉള്ളത്. യു ഡി എഫിനെയും ഉമ്മൻചാണ്ടി പക്ഷത്തേയും പ്രതിക്കൂട്ടിൽ നിർത്തി കേരളം രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്നതാണ് ഈ റിപ്പോർട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button