KeralaLatest NewsNews

തോമസ് ചാണ്ടിയുടെ കാര്യം ശരിയാകാൻ പോകുന്നുവോ?

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി മുറവിളി ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ചാണ്ടിയെ തിരക്കിട്ട തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചതായി റിപ്പോർട്ട്. ഉച്ചയ്ക്കു രണ്ടരയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ മന്ത്രി അദ്ദേഹവുമായി മുക്കാൽ മണിക്കൂറോളം ചർച്ച നടത്തി. കൂടിക്കാഴ്ചയ്ക്കുശേഷം ചാണ്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പക്ഷേ കൂടുതൽ ആത്മവിശ്വാസത്തിലാണ്. തന്റെ ഭാഗം വ്യക്തമാക്കുന്ന ചില രേഖകൾകൂടി ചാണ്ടി മുഖ്യമന്ത്രിക്കു കൈമാറി.

ചാണ്ടിക്കെതിരെയുള്ള ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് പുറത്തുവരികകൂടി ചെയ്ത സാഹചര്യത്തിൽ നടപടി നീട്ടിക്കൊണ്ടുപോകുന്നതിൽ സിപിഐ അതൃപ്തി പ്രകടിപ്പിച്ചു.അതേസമയം ജനജാഗ്രതാ യാത്രയ്ക്കിടയിൽ ചാണ്ടി നടത്തിയ വെല്ലുവിളിക്കെതിരെ യോഗത്തിൽ കടുത്ത വിമർശനമുണ്ടായി. നിയമലംഘനം നടത്തിയെന്നു ബോധ്യപ്പെട്ടിട്ടും തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് റവന്യൂ വകുപ്പ് നല്‍കിക്കഴിഞ്ഞു.

ഭാവിയിൽ നിലം നികത്തുകയും പുറമ്പോക്കു കയ്യേറുകയും ചെയ്യുന്ന മറ്റുള്ളവർക്കെതിരെ നിയമ ലംഘനം ഉണ്ടായാൽ നടപടി സ്വീകരിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കുമെന്ന് റെവന്യൂ വകുപ്പ് വ്യക്തമാക്കി. എന്നാൽ നിയമോപദേശം ലഭിച്ചശേഷമേ മറ്റു കാര്യങ്ങൾ ആലോചിക്കേണ്ടതുള്ളൂവെന്ന സന്ദേശമാണു മുഖ്യമന്ത്രി നൽകിയതെന്നാണ് തോമസ് ചാണ്ടിയുടെ പക്ഷം അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button