കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കണമെന്ന് ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന സ്ഥിരീകരണത്തെ തുടര്‍ന്ന് നഗരസഭ റിസോര്‍ട്ടിന്റെ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. എന്നാല്‍ ഈ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അനധികൃത നിര്‍മ്മാണം റിസോര്‍ട്ട് അധികൃതര്‍ നടത്തിയിട്ടുണ്ട്. ഇത് പൊളിച്ച് നീക്കുകയും പിഴയടയ്ക്കുകയും വേണമെന്നായിരുന്നു നഗരസഭയുടെ കണ്ടെത്തല്‍. രണ്ട് കോടിയോളം രൂപയാണ് പിഴയിനത്തില്‍ ലേക് പാലസ് ഉടമകള്‍ അടയ്‌ക്കേണ്ടി വരിക.എന്നാല്‍ ഈ തുക അടയ്ക്കാന്‍ തയ്യാറല്ലെന്നും പിഴയൊടുക്കാതെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ നഗരസഭ തയ്യാറാവണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.
Post Your Comments