ഭോപ്പാല്‍ : ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ ആദിവാസി യുവതിയെ പിടികൂടിയ ഗ്രാമവാസികള്‍ പ്രായ്ശ്ചിത്തമായി നല്‍കിയത് വ്യത്യസ്തമായ ശിക്ഷാരീതി. ഒളിച്ചോടിയ യുവതിയെ വീട്ടുകാര്‍ ചേര്‍ന്ന് തിരിച്ചു കൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
ഖേദി ഗ്രാമത്തില്‍ ഭര്‍ത്താവിനെയും ചുമലിലേറ്റി രണ്ട് കിലോമീറ്റര്‍ നടക്കുക എന്നതായിരുന്നു പ്രായ്ശ്ചിത്തമായി നല്‍കിയ ശിക്ഷാ രീതി. നാട്ടുകാരുടെ ശിക്ഷ ഒരു പ്രതിഷേധവും കൂടാതെ യുവതി ഏറ്റുവാങ്ങുകയും ചെയ്തു. ഭര്‍ത്താവിനെ ചുമലിലേറ്റി പ്രയാസപ്പെട്ട് നടക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യത്തിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് ശിക്ഷാ രീതി പുറം ലോകം അറിഞ്ഞത്.
എന്നാല്‍, യുവതി പിന്നീട് നല്‍കിയ പരാതിയില്‍ ഭര്‍തൃ സഹോദരനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ഭാര്യ ഒരു ആദിവാസി യുവാവിന്റെ കൂടെ ഒളിച്ചോടിയതായി യുവതിയുടെ ഭര്‍ത്താവും പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു.
ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്നതിനു മുന്‍പായി ഭര്‍ത്താവും ഗ്രാമവാസികളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ കേസ് എടുത്തതായും പൊലീസ് പറഞ്ഞു.
Post Your Comments