KeralaLatest NewsNews

ശ്രീനാരായണ മന്ദിരത്തിന് നേരെ അക്രമം: ഇന്ന് ഹർത്താൽ

കണ്ണൂർ: കൂത്തുപറമ്പ് എച്ച്‌.എസ്.എസിന് സമീപത്തെ ശ്രീനാരായണ സേവാസമിതിയുടെ മന്ദിരത്തിനുനേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് കൂത്തുപറമ്പിൽ ഹർത്താൽ ആചരിക്കുന്നു. വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ശ്രീനാരായണ ഗുരുവിന്റെ വലിയ ചിത്രം അടിച്ചുതകര്‍ത്തെന്ന് ശ്രീനാരായണ സേവാ നേതൃത്വം വ്യക്തമാക്കി.

ശ്രീനാരായണ മന്ദിരത്തിന്റെ സമീപത്തുള്ള ആർ എസ് എസ് കാര്യാലയത്തിനുനേരേയാണ് ആദ്യം അക്രമമുണ്ടായത്. ബോംബെറിഞ്ഞ് ഭീതിപരത്തിയതിനുശേഷം കാര്യാലയത്തിനുനേരേ അക്രമം നടത്തുകയായിരുന്നു. ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീല്‍ബോംബുകളാണെറിഞ്ഞത്. ബോംബേറില്‍ കാര്യാലയത്തിന്റെ കോണ്‍ക്രീറ്റ് ചാരുപടിയുടെ ഒരുവശം തകര്‍ന്നു.

ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെയാണ് സംഭവം. ആയുധങ്ങളുമായെത്തിയ സിപിഎം അക്രമിസംഘം ആണ് ഇത് ചെയ്തതെന്ന് ആർ എസ് എസ് നേതൃത്വം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button