KeralaLatest NewsNews

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തും : ദേശീയവനിതാകമ്മീഷന്‍ പറയുന്നതിങ്ങനെ

 

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം മാത്രമല്ല മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് രേഖ ശര്‍മ്മയുടെ പ്രതികരണം. മതംമാറ്റവുമായി ബന്ധപ്പെട്ട് 11 പരാതികള്‍ ഡിജിപിക്ക് കൈമാറി. കേരള സന്ദര്‍ശനത്തിന് ശേഷം ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും രേഖ ശര്‍മ്മ പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷനെതിരെ വിമര്‍ശനവും രേഖ ശര്‍മ്മ ഉന്നയിച്ചു. പാര്‍ട്ടി നേതാക്കള്‍ പറയുന്നതാണ് കമ്മീഷന്‍ അധ്യക്ഷ പറയുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിച്ച ശേഷം രേഖ ശര്‍മ്മ നടത്തിയ പരാമര്‍ശങ്ങളാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി തുറന്ന വാക്‌പോരിലേക്ക് നയിച്ചത്.

ഐ.എസില്‍ ചേരാനായി രാജ്യം വിട്ട നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവുമായും രേഖ ശര്‍മ്മ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹാദിയ തടവിലല്ലെന്നും സന്തോഷവതിയാണെന്നും രേഖ ശര്‍മ്മ പറഞ്ഞിരുന്നു. കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്തെത്തിയത്. കേരളംപോലെയുള്ള ഒരു സംസ്ഥാനം മതനിരപേക്ഷതയിലും മറ്റും വളരെ ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുന്നതാണ്. ദേശീയതലത്തില്‍ കേരളത്തെ ഇകഴ്ത്തികാണിക്കാനുള്ള നീക്കമാണ് ദേശീയ വനിതാ കമ്മീഷന്‍ നടത്തിയത്. കേരളത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പരാമര്‍ശമാണിത്. ഹാദിയ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരാമര്‍ശം അനൗചിത്യത്തിലുള്ളതാണ്. രേഖയുടെ പരാമര്‍ശം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സംശയിക്കുന്നു. ഹാദിയയ്ക്ക് മനുഷ്യാവകാശ ലംഘനമുണ്ടോയെന്ന് അവര്‍ കോടതിയില്‍ എത്തുമ്പോള്‍ മനസ്സിലാകുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button