Latest NewsNewsInternational

മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യു.എസ്

വാഷിങ്ടന്‍: ജയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎസ്. യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മസൂദിനെ ഭീകരരുടെ പട്ടികയില്‍ ചേര്‍ക്കാൻ യുഎന്‍ കൊണ്ടുവന്ന നിര്‍ദേശം നാലാം തവണയും ചൈന വീറ്റോ ചെയ്തിരുന്നു. അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നു വരികയാണ്. വളരെ രഹസ്യമായതിനാല്‍ അതേക്കുറിച്ച്‌ കൂടുതലൊന്നും താന്‍ പറയുന്നില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ഹെതര്‍ ന്യുര്‍ട്ട് വ്യക്തമാക്കി.

മസൂദിനെ നിരോധിത പട്ടികയിലുള്‍പ്പെടുത്തിയാല്‍ സ്വത്ത് മരവിപ്പിക്കാനും യാത്രാതടസ്സം കൊണ്ടുവരാനും കഴിയും. 2016 ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണമടക്കം ഒട്ടേറെ ആക്രമണങ്ങള്‍ നടത്താന്‍ ചുക്കാന്‍ പിടിച്ചയാളാണ് മസൂദ് അസ്ഹര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button