ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ സ്ഥാപകനായ മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്ഥാനിലെ മര്‍ക്കസ്-ഇ-ഉസ്മാന്‍-ഒ-അലിയില്‍, ഭഗല്‍പൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. ഈ വിലാസം കൂടാതെ മൗലാന മസൂദ് അസ്ഹറിന് മറ്റു മൂന്ന് ഒളിത്താവളങ്ങള്‍ കൂടി പാകിസ്ഥാനില്‍ത്തന്നെയുണ്ട്.
ബോംബ് സ്‌ഫോടനങ്ങള്‍ക്കൊന്നും തകര്‍ക്കാന്‍ കഴിയാത്ത അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിലാണ് മസൂദ് അസ്ഹര്‍ താമസിക്കുന്നത്. പുല്‍വാമ ബോംബ് സ്‌ഫോടനത്തിന്റെ പുറകേ ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച മൊബൈല്‍ നമ്പറുകളില്‍ ഒരെണ്ണം, ഭവല്‍പൂരിലെ ഈ ഭീകര കേന്ദ്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. കൊടും ഭീകരനായ മൗലാന മസൂദ് അസര്‍ ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും വലിയ ശത്രുവാണ്.
Post Your Comments