തന്റെ ഭര്‍ത്താവ് തന്നെ ചതിക്കില്ലെന്നായിരുന്നു അവളുടെ വിശ്വാസം. എന്നാല്‍ ഭര്‍ത്താവ് പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതി ഹണിട്രാപ്പ് ഒരുക്കി. ഭാര്യ അയാളെ പരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ഹണിട്രാപ്പില്‍ ഭര്‍ത്താവ് കുടുങ്ങി. ഇതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
തന്റെ ഔട്ട്റീച്ച് റൗണ്ടിലെ ഒരു വീട്ടില്‍ യഹോവയ്ക്ക് സാക്ഷിപറയാനായി എത്തിയ ഇയാളെ ഒരു യുവതി വശീകരിക്കാന്‍ ശ്രമിക്കുകയും അയാള്‍ അതില്‍ വീണ് പോവുകയുമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഭാര്യയും കൂട്ടരും ഒരുക്കിയ ഹണി ട്രാപ്പായിരുന്നു. ഇതിന് വേണ്ടി ഒരു അഭിനേത്രിയെ അവര്‍ ഭര്‍ത്താവിനെ വശീകരിക്കാനായി ഒരുക്കി നിര്‍ത്തുകയായിരുന്നു.
നടിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി യഹോവസാക്ഷിയായ ഭര്‍ത്താവ് തുണി അഴിക്കുന്നത് യൂട്യൂബ് സംഘം ലൈവായി ഭാര്യയെ കാണിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഭര്‍ത്താവിന്റെ ചതി അറിയാന്‍ ഭാര്യ ഒരുക്കിയ കെണിയില്‍ പാവം ഭര്‍ത്താവ് വീണു പോവുകയായിരുന്നു. തന്റെ വീട്ടില്‍ യഹോവയ്ക്ക് സാക്ഷി പറയാനെത്തിയ ഇയാളുടമായി അഭിനേത്രി ശൃംഗരിക്കുന്നതും തുടര്‍ന്ന് തന്റെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
തുടര്‍ന്ന് ഇയാള്‍ അതില്‍ മയങ്ങി തിടുക്കത്തില്‍ വസ്ത്രം അഴിക്കുന്നുമുണ്ട്. ഇതെല്ലാം ഇയാളുടെ ഭാര്യ ലൈവായി കണ്ട് കൊണ്ടിരിക്കുകയുമായിരുന്നു. ഇത്തരത്തില്‍ പകര്‍ത്തപ്പെട്ട മിക്ക ദൃശ്യങ്ങളും സെന്‍സര്‍ ചെയ്തിരിക്കുന്നതിനാല്‍ അവിടെ എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
എന്നാല്‍ അവസാനം തന്റെ വീട് വിട്ട് പോകാന്‍ നടി ഇയാളോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇക്കാര്യം ചര്‍ച്ചിന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞ് ഇവര്‍ ഇയാളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. അപ്പോഴും തന്റെ വിക്രിയകള്‍ ക്യാമറയില്‍ പകര്ത്തപ്പെടുന്നുണ്ടെന്നും അവ ഭാര്യ കാണുന്നുണ്ടെന്നും പാവം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments