തിരുവനന്തപുരം: കേരളത്തില്‍ മനുഷ്യക്കടത്തുണ്ടെന്ന് ദേശീയ വനിത കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ്മ. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പുറമേ മനുഷ്യക്കടത്തുകൂടിയുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. രേഖ ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത് ഡിജിപിയുമായുളള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ്.
ഡിജിപിക്ക് മതംമാറ്റവുമായി ബന്ധപ്പെട്ടുളള പതിനൊന്ന് പരാതികള്‍ കൈമാറിയെന്നും സംസ്ഥാന വനിത കമ്മീഷന് പറയുന്നത് ചില പാര്‍ട്ടി നേതാക്കള്‍ പറയുന്നതാണെന്നും അദ്ധ്യക്ഷ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന് കേരള സന്ദര്‍ശനത്തിന് ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ധ്യക്ഷ പറഞ്ഞു. ഭീകര സംഘടനയായ ഐഎസില്‍ ചേരാനായി രാജ്യം വിട്ട തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദുവിനെയും രേഖ ശര്‍മ്മ സന്ദര്‍ശിച്ചു.
Post Your Comments