KeralaLatest NewsNews

ദേശീയ വനിതാകമ്മീഷന്‍ നിമിഷ ഫാത്തിമയുടെ ‘അമ്മ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി : അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബിന്ദു

തിരുവനന്തപുരം: ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ, തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച.. തന്റെ മകളും അവരുടെ ഭർത്താവും കുട്ടിയും കാണാതായി ഒരു വർഷവും അഞ്ചു മാസവും ആയെന്നും ഇതുവരെ തനിക്ക് നീതി ലഭിച്ചില്ലെന്നും ബിന്ദു മാധ്യമങ്ങളോട് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

ഇതുവരെയുള്ള അന്വേഷണം ഫലപ്രദമല്ലെന്ന് അവർ ആരോപിച്ചു. തനിക്കു പാരായാനുള്ളതും ഇതുവരെയുള്ള തെളിവുകളും വനിതാ കമ്മീഷനെ ബോധ്യപ്പെടുത്തിയതായും ഇനി അവർ തീരുമാനം എടുക്കട്ടേ എന്നും ബിന്ദു പറഞ്ഞു. ഹാദിയ വിഷയത്തിലും കേരളത്തിലെ മറ്റു മതപരിവർത്തന കേസുകളിലും വിശദമായ റിപ്പോർട്ട് കമ്മീഷൻ സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button