Latest NewsNewsInternational

പ്രകാശഭരിതമായ ഒരു ഭാവി സൃഷ്ടിക്കുന്നതിൽ യു എ ഇ പ്രതിജ്ഞാബദ്ധരാണ് : ഷെയ്ഖ് സെയിഫ്

അഞ്ചു വർഷത്തോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ പ്രതീക്ഷകളേറെ നൽകുന്ന സമീപനമാണ് യു എ ഇ ലക്‌ഷ്യം വെയ്ക്കുന്നത്.

കഴിഞ്ഞു പോയ നഷ്ടങ്ങളെക്കുറിച്ച് ഓർക്കുകയല്ല പകരം നല്ലൊരു ഭാവി മുന്നിൽ കണ്ട് ഇന്ന് പ്രവർത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് യു എ ഇ ഡെപ്യുട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
എമിറേറ്റ്സ് മീഡിയ ഫോറം അവസാന ഘട്ടത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .”യു.എ.ഇ മാധ്യമങ്ങൾ സത്യസന്ധരും ദേശഭക്തരുമാണ്. അവർ വിദ്വേഷവും അറിവില്ലായ്മയും ഗൂഢാലോചനയും പ്രചരിപ്പിക്കുന്നില്ല, എന്നാൽ അവയെ ഒന്നിച്ചുചേർക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല , “അദ്ദേഹം പറഞ്ഞു.സോഷ്യൽ മീഡിയ ചാനലുകളും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ് സത്യത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വസനീയമായ ഉള്ളടക്കത്തെയാണ് മാധ്യമ പ്രവർത്തകർ പിൻതുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button