വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഹന വ്യൂഹത്തിന് നേരെ അശ്ലീല ആഗ്യം കാണിച്ച യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജൂല ബ്രിസ്ക്മാന്(50) എന്ന യുവതിയാണ് അശ്ലീല ആഗ്യം കാട്ടിയത്.സോഷ്യല്‍ മീഡിയയിലൂടെ യുവതിയുടെ ചിത്രം പ്രചരിച്ചതിനാലാണ് അകിമാ എല്‍എല്‍സി എന്ന കമ്പനി നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മാസം 28ന് വിര്‍ജീനിയയില്‍ ട്രംപിന്റെ ഗോള്‍ഫ് റിസോര്‍ട്ടിന് സമീപമാണ് സംഭവം.ട്രംപിന്റെ വാഹന വ്യൂഹത്തിന് സമീപത്തിലൂടെ സൈക്കിളില്‍ പോയ യുവതി നടുവിരല്‍ ഉയര്‍ത്തി കാട്ടുകയായിരുന്നു. ഇതിനുശേഷം ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും യുവതി പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്പനി എച്ച്ആര്‍ മാനേജര്‍ നടപടി എടുക്കുകയുമായിരുന്നു. ജോലി സമയത്തല്ല ഫോട്ടോ എടുത്തതെന്നും പറഞ്ഞ് യുവതി ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
Post Your Comments