ന്യൂഡല്‍ഹി : ജോലി സ്ഥലങ്ങളിലെ ലൈംഗിക അതിക്രമത്തിനു എതിരെ പ്രതികരിക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രം. ഇതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു. ഇതിലൂടെ ജോലി സ്ഥലങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കു അറിയിക്കാം. ഈ വെബ് പോര്‍ട്ടല്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ് അവതരിപ്പിച്ചത്.
പോര്‍ട്ടലിനു ‘ഷീ-ബോക്‌സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വെബ് പോര്‍ട്ടല്‍ സ്ത്രീകളുടെയും കുട്ടികളുടെയും വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വെബ് പോര്‍ട്ടല്‍ വഴി ലഭ്യമാകുന്ന പരാതികള്‍ പരിശോധിക്കും. പിന്നീട് ഇതുമായി സ്ഥാപനത്തിന്റെ ഐസിസിയുടെ (ആന്തരിക പരാതി കമ്മറ്റി) കീഴില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന നടപടികള്‍ പരാതികള്‍ സമര്‍പ്പിച്ചവര്‍ക്കു നിരീക്ഷിക്കാനുള്ള സൗകര്യമുണ്ട്.
Post Your Comments