Latest NewsNewsIndiaBusiness

ഇ- ഫയലിംഗ് പോർട്ടലിന്റെ പ്രവർത്തനം ഉടൻ കാര്യക്ഷമമാക്കും, പുതിയ അറിയിപ്പുമായി ആദായ നികുതി വകുപ്പ്

നിരവധി ട്രാഫിക് പ്രശ്നങ്ങളാണ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

ഉപഭോക്താക്കളിൽ നിന്നും നിരന്തരമായ പരാതികൾ ഉയർന്നതോടെ പുതിയ അറിയിപ്പുമായി ആദായ നികുതി ദായക വകുപ്പ്. നികുതി ദായകർക്ക് ഇ- ഫയലിംഗ് പോർട്ടലിൽ നേരിടുന്ന പ്രശ്നങ്ങൾക്കാണ് പരിഹാരം കാണുന്നത്. നിലവിൽ, നിരവധി ട്രാഫിക് പ്രശ്നങ്ങളാണ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പോർട്ടിലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ ഏറ്റെടുത്തത് ഇൻഫോസിസ് ആണ്. 2021 ജൂൺ ഏഴാം തീയതിയാണ് ഈ പോർട്ടൽ പ്രവർത്തനമാരംഭിച്ചത്. എന്നാൽ, ലോഞ്ച് ചെയ്ത മാസത്തിൽ തന്നെ പോർട്ടലിനെതിരെ നിരവധി പരാതികളാണ് ഉയർന്നത്. ഏതാണ്ട് എട്ടു ദിവസത്തോളം സേവനങ്ങൾ പ്രവർത്തനരഹിതമായിരുന്നു.

Also Read: ‘ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ നല്‍കി’: അന്വേഷണവുമായി സഹകരിച്ചതായി വിജയ് ബാബു

പല സമയങ്ങളിലായി നിരവധി പ്രശ്നങ്ങളാണ് ഉപഭോക്താക്കൾ ഉന്നയിച്ചത്. ഇതോടെ, ഉപഭോക്താക്കൾക്ക് നികുതി അടക്കുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി നടപടി സ്വീകരിക്കാൻ ഇൻഫോസിസിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, തകരാറിലായ എല്ലാ സേവനങ്ങളും ഉടൻ പുനസ്ഥാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button