കോട്ടയം: പത്തനംതിട്ടയില്‍ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിന്‍ജോമോന്റെ റീപോസ്റ്റ്മോര്ട്ടത്തില് തലച്ചോറ് കാണാനില്ലെന്ന വാർത്തയിൽ പ്രതികരണവുമായി ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ജിനേഷ് പി.എസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തലയോട്ടിയുടെ മുകള്‍ ഭാഗം അര്‍ദ്ധഗോളാകൃതിയില്‍ മുറിച്ചു മാറ്റിയതിന് ശേഷം തലച്ചോര്‍ പുറത്തെടുക്കുകയാണ് ചെയ്യുന്നത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം തലച്ചോറും മറ്റ് അവയവങ്ങളും നെഞ്ചിലും വയറ്റിലുമായി നിക്ഷേപിക്കുമെന്നും ഡോ. ജിനേഷ് വ്യക്തമാക്കുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് അത്തിക്കയം നിലയ്ക്കല്‍ പള്ളിയുടെ കല്ലറയില്‍ അടക്കം ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Rally For Science, വാരം ആണല്ലോ. എന്ത് എഴുതി തുടങ്ങണം എന്ന് ആലോചിച്ചിരിക്കുമ്ബോഴാണ് മനോരമയിലെ ഒരു വാര്‍ത്ത കണ്ടത്.
“റീ-പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയപ്പോള്‍ മൃതദേഹത്തിന് തലച്ചോറില്ല; പകരം നനഞ്ഞ തുണി” എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്.
മൃതശരീരത്തിലെ ബാഹ്യവും ആന്തരികവുമായ പരിക്കുകളും അസുഖവിവരങ്ങളും കണ്ടുപിടിക്കുക എന്നുള്ളത് പോസ്റ്റുമോര്‍ട്ടം പരിശോധനയുടെ പ്രധാന ലക്ഷ്യമാണ്. വിശദമായ ബാഹ്യപരിശോധനയ്ക്ക് ശേഷം എല്ലാ ആന്തരാവയവങ്ങളും പരിശോധിക്കേണ്ടതുണ്ട്.
കീഴ്ത്താടി മുതല്‍ ഇടുപ്പെല്ലിന്റെ മുന്‍ഭാഗം വരെ സര്‍ജിക്കല്‍ മുറിവുണ്ടാക്കി, വാരിയെല്ലുകളുടെ മുന്‍ഭാഗം മുറിച്ച്, നെഞ്ചെല്ല് (Sternum) എടുത്തുമാറ്റിയതിന് ശേഷം നാവു മുതല്‍ മലാശയം വരെയുള്ള എല്ലാ ഭാഗങ്ങളും പുറത്തെടുക്കുന്നു. ശ്വാസകോശം, ഹൃദയം, കരള്‍, വൃക്കകള്‍, പ്ലീഹ, ആഗ്നേയ ഗ്രന്ഥി എന്നിങ്ങനെ എല്ലാ അവയവങ്ങളും പുറത്തെടുത്ത് മുറിച്ച് നോക്കി (Dissection) അതിനുള്ളിലെ പരിക്കുകളും അസുഖ ലക്ഷണങ്ങളും രേഖപ്പെടുത്തുന്നു.
തലയിലെ കട്ടിയുള്ള ത്വക്കുഭാഗം (Scalp) രണ്ടുവശത്തേക്കും മാറ്റി, തലയോട്ടിയുടെ മുകള്ഭാഗം അര്‍ദ്ധഗോളാകൃതിയില്‍ മുറിച്ചു മാറ്റിയതിനു ശേഷം തലച്ചോര്‍ പുറത്തെടുക്കുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം തലച്ചോറും മറ്റ് അവയവങ്ങളും നെഞ്ചിലും വയറ്റിലും ആയി നിക്ഷേപിക്കുന്നു.
തുണി നിറച്ച്, തലയോട്ടിയുടെ ഭാഗം തിരിച്ചുവച്ച്, 2 പാളികളായി മാറ്റിവച്ച ത്വക്ക് തുന്നിച്ചേര്‍ക്കുന്നു.
വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് പോലെ രണ്ടാമത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന മൃതശരീരത്തില്‍ തലയോട്ടിക്കുള്ളിലെ തലച്ചോര്‍ കാണില്ല.
Post Your Comments