തിരുവനന്തപുരം ; കാണികളെയും കാര്യവട്ടം സ്റ്റേഡിയത്തെയും പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. സ്റ്റേഡിയം മികച്ചതെന്നും.കാണികളുടെ പിന്തുണയ്ക്ക് നന്ദിയെന്നും കോഹ്‌ലി പറഞ്ഞു.
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ആറു റണ്‍സിനാണ് ജയം സ്വന്തമാക്കിയത്. മഴ കാരണം എട്ട് ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ആദ്യ ബാറ്റിങ്ങിനു ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 67 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനു ഇറങ്ങിയ ന്യൂസിലന്‍ഡിനു 61 റണ്‍സ് മാത്രമാണ് നേടനായത്.
ഈ ജയത്തോടെ 2-1 ഒന്നിനു ഇന്ത്യ പരമ്പര നേടി. തിരുവനന്തപുരത്ത് 29 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്ന് വന്നത്. സ്റ്റേഡിയത്തില്‍ 45,000 ത്തോളം കാണികളാണ് ഉണ്ടായിരുന്നത്.
Post Your Comments