ന്യൂഡല്‍ഹി: അലങ്കാരമത്സ്യ വിപണിയിലെ നിയന്ത്രണം പിന്‍വലിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ച 395-ാം ഗസറ്റാണ് പിൻവലിച്ചതെന്ന് തമിഴ്നാട് കോലത്തൂർ ഫിഷ് ഫാർമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് (കോഫ്കോസ്) എൻ.യു.എസ്. വീരമൈന്ദൻ വ്യക്തമാക്കി. അലങ്കാരമത്സ്യങ്ങളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് അക്വേറിയം ആൻഡ് ഫിഷ് ടാങ്ക് ആനിമൽസ് ഷോപ്പ് 2017 ആണ് പിൻവലിച്ചത്.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ), വിവിധ സംസ്ഥാനങ്ങളിലെ കർഷകർ, കർഷക സംഘടനകൾ എന്നിവരുടെ ശക്തമായ ഇടപെടലുകളാണ് നിയന്ത്രണം പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് വീരമൈന്ദൻ വ്യക്തമാക്കി.
Post Your Comments