ബംഗളുരു: നോട്ടു നിരോധന സമയത്ത് മണിക്കൂറുകൾ ക്യൂ നിന്ന് 2000 രൂപ കിട്ടി എന്ന് പറഞ്ഞു വിഷമിച്ച ഡി കെ ശിവകുമാറിന്റെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 280 കോടിയുടെ കള്ളപ്പണം. വീണ്ടും ഇന്നലെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ശിവകുമാര്‍, അമ്മ ഗൗരമ്മ, ഭാര്യ ഉഷ, സഹോദരന്‍ ഡി.കെ. സുരേഷ് എം.പി. എന്നിവരാണ് ആദായനികുതി ഓഫീസില്‍ ഹാജരായത്. രണ്ടുമണിക്കൂറോളം ഇവരെ ചോദ്യം ചെയ്തു.
ആദായനികുതി പരിശോധനയ്ക്കുശേഷം ഏഴാം തവണയാണ് ശിവകുമാര്‍ ചോദ്യംചെയ്യലിനായി ആദായനികുതി ഓഫീസില്‍ ഹാജരാകുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിലെ കൂറുമാറ്റം ഭയന്ന് ഗുജറാത്തില്‍ നിന്നുള്ള 44 കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ബെംഗളൂരുവില്‍ റിസോര്‍ട്ടില്‍ പാർപ്പിച്ച ഡി കെ ശിവകുമാർ കോൺഗ്രസ്സിന്റെ വിശ്വസ്തനാണ്. ഇതുവരെ 280 കോടിയുടെ കണക്കിൽപ്പെടാത്ത സ്വത്താണ് കണ്ടെത്തിയത്.
കൂടാതെ വിദേശങ്ങളിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ശിവകുമാറുമായി ബന്ധമുള്ള പത്ത് വ്യവസായികളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. താൻ നോട്ടു നിരോധന സമയത് മണിക്കൂറുകളോളം കാത്തു നിന്ന് 2000 രൂപ ആണ് ലഭിച്ചതെന്നു ശിവകുമാറിന്റെ പഴയ പോസ്റ്റുകൾ എടുത്ത് ട്രോളുകയാണ് സോഷ്യൽ മീഡിയ.
Post Your Comments