Latest NewsKeralaNews

ഗെയില്‍ സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ചെന്നിത്തല

കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരായി മുക്കത്ത് നടത്തിയ സമരത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുക്കത്തെ സമരം സര്‍ക്കാര്‍ വരുത്തിവെച്ചതാണെന്നും, വികസന വിരോധി എന്ന് മുഖ്യമന്ത്രി ഉദ്ദേശിച്ചത് വി എസ് ആയിരിക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.പദ്ധതിക്കെതിരെ സമരം നടത്തിയ സി.പി.എം പ്രതിപക്ഷത്തിരിക്കുമ്പോള്‍ വികസന വിരോധികളാകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button