Latest NewsIndiaNews

രാജ്യത്തെ ഒറ്റിക്കൊടുത്തുകൊണ്ടല്ല തലയുയര്‍ത്തി നില്‍ക്കേണ്ടത് : കമല്‍ ഹാസന്‍റെ പ്രസ്താവനയ്ക്കെതിരെ യോഗി ആദിത്യനാഥ് 

ലഖ്നൌ: കമല്‍ ഹാസന്‍റെ കമല്‍ ഹാസന്‍റെ ഹിന്ദു തീവ്രവാദ പ്രസ്താവനയ്ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു തീവ്രവാദത്തെക്കുറിച്ച്‌ സംസാരിക്കുന്നവരെല്ലാം രാജ്യവിരുദ്ധരെന്നും രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച്‌ സംസാരിച്ച്‌ ബുദ്ധികൊണ്ട് പണമുണ്ടാക്കാമെന്ന് ചിന്തിക്കുന്നവര്‍ രാജ്യവിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വ്യക്തികള്‍ക്കും അവരുടെ വിശ്വാസവും ആരാധനാ രീതിയും പിന്തുടരാനുള്ള അവകാശമുണ്ടെന്നും ഹിന്ദു തീവ്രവാദത്തിന്‍റെയും അസഹിഷ്ണുതയുടേയും പേരില്‍ രാജ്യത്തെ ഒറ്റിക്കൊടുത്തുകൊണ്ടല്ല തലയുയര്‍ത്തി നില്‍ക്കേണ്ടതെന്നും ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു. ഞായറാഴ്ച ലഖ്നൊവില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഏക മതം സനാതന ധര്‍മമാണെന്നും ബാക്കിയുള്ളത് വ്യത്യസ്ത വിശ്വാസങ്ങളെയും ആരാധനാ രീതിയും പിന്തുടരുന്നവരാണെന്നും സെക്കുലറിസം എന്നൊന്ന് രാജ്യത്തില്ലെന്നും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നുണയാണ് സെക്കുലറിസമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button