തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം സംബന്ധിച്ച പരാതിയില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം. ഇക്കാര്യത്തില്‍ സി.പി.എം. പരസ്യനിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സി.പി.ഐ. മന്ത്രിക്കെതിരെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവുവന്നതോടെ മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമുണ്ടായത്.
സോളാര്‍ അന്വേഷണറിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച് ധാരണയുണ്ടാക്കാനാണ് തിങ്കളാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നതെങ്കിലും തോമസ്ചാണ്ടി വിഷയം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. തോമസ് ചാണ്ടിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ച സി.പി.ഐ.യും സി.പി.എം. സെക്രട്ടേറിയറ്റിന്റെ നീക്കത്തെ ഉറ്റുനോക്കുകയാണ്.
വെള്ളിയാഴ്ച സി.പി.ഐ. എക്‌സിക്യുട്ടീവ് യോഗവും ചേരുന്നുണ്ട്. എന്നാല്‍ മന്ത്രിയുടെ പാര്‍ട്ടിയായ എന്‍.സി.പി. അദ്ദേഹത്തിന് ഉറച്ച പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമോപദേശമോ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടോ ലഭിക്കാതെ തോമസ്ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാകില്ലെന്ന സൂചനയാണ് സി.പി.എം. കേന്ദ്രങ്ങള്‍ നല്‍കുന്നത്.
Post Your Comments