Latest NewsIndiaNews

ഭൂമിയില്ലെങ്കിൽ പുതിയ റെയിൽവേ പാതകളില്ല

ന്യൂഡൽഹി : നടപടി പൂർത്തിയാക്കി ഭൂമി ഏറ്റെടുത്തില്ലെങ്കിൽ പുതിയ പാതകൾ അനുവദിക്കില്ലെന്ന് റയിൽവേ ബോർഡ്.ഭൂമി പ്രശ്നത്തിൽ പദ്ധതികൾ പാതി വഴിയിൽ നിൽക്കുന്നതാണ് റയിൽവേ ബോർഡിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.

ഭൂമിയെ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെയും ബന്ധപെട്ടവരുടെയും സമ്മതപത്രമില്ലാതെ ടെൻഡറുകളോ നിർമ്മാണ പ്രവർത്തനാനുമതിയോ നൽകാനാവില്ല.നിലവിൽ പദ്ധതിക്ക് ആവശ്യമായതിൽ 70 ശതമാനം മാത്രമാണ് ലഭ്യമായുള്ളത്.ഭൂമി ഏറ്റെടുക്കലിന്റെ തടസംകൊണ്ട് വർഷംതോറും 10 മുതൽ 15 ശതമാനം വരെ കാലതാമസം ഉണ്ടാകാറുണ്ട്.ഈ സാഹചര്യത്തിൽ നിശ്ചിത സമയത്തിനുളളിൽ ഭൂമി ജനറൽ മാനേജർമാർക്ക് ഉറപ്പുണ്ടെങ്കിൽ ടെൻഡറുകൾ വിളിക്കാനുള്ള അധികാരം ബോർഡ് നൽകിയിട്ടുണ്ട്.

ഭൂമിലഭ്യത, വരുമാനം എന്നിവ കണക്കാക്കി പദ്ധതികളെ ഘട്ടങ്ങളായി തിരിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.ടെൻഡറുകൾ ഉറപ്പിക്കാത്ത പഴയ പദ്ധതികൾക്കും പുതിയ നയം ബാധകമായിരിക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button