മുംബൈ: മഹാരാഷ്ട്രാ ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ മാപ്പുപറഞ്ഞു. മദ്യവില്‍പ്പന വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശത്തെ തുടർന്നാണ് മാപ്പു പറഞ്ഞത്. ഇത് സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ്.
വിവാദമായത് മദ്യവില്‍പ്പന വര്‍ധിപ്പിക്കാന്‍ മദ്യ ബ്രാണ്ടുകള്‍ക്ക് സ്ത്രീകളുടെ പേര് നല്‍കണമെന്ന മന്ത്രിയുടെ പരാമര്‍ശമാണ്. പരാമര്‍ശം നടത്തിയത് സ്ത്രീകളുടെ വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഗിരീഷ് മഹാജന്റെ പ്രസ്താവനയ്‌ക്കെതിരെ ശിവസേനയ്ക്ക് പുറമെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് രംഗത്തെത്തിയത്.
Post Your Comments