Latest NewsNewsIndia

അസമത്വം ഇല്ലാതാക്കും വരെ ഭരണഘടനാപരമായ സംരക്ഷണം തുടരണം ; ആര്‍ എസ് എസ് മേധാവി

ജയ്പ്പൂര്‍ : സമൂഹത്തില്‍ അസമത്വം ഇല്ലാതാക്കും വരെ ഭരണഘടനാപരമായ സംരക്ഷണം തുടരണമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. നിരവധി വകുപ്പകളാണ് ഇന്ത്യന്‍ ഭരണഘടന പ്രകാരം സമത്വം ഉറപ്പുവരുത്താനായിട്ടുള്ളത്. പക്ഷേ ഇതു നിലനില്‍ക്കേ ജാതി വ്യവസ്ഥ, തൊട്ടുകൂടായ്മ എന്നിവയും രാജ്യത്തുണ്ട്. ഇതു ദുഖകരമായ സാഹചര്യമാണ്.

ചിത്രകൂട് സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി. സമൂഹത്തില്‍ സമത്വം ഉറപ്പാക്കുന്നതു വരെ പിന്നോക്ക വിഭാഗങ്ങള്‍ക്കു നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ നല്‍കണം. അത് നിര്‍ബന്ധമായും നമ്മള്‍ ചെയ്യണം.

ഇന്ത്യന്‍ സംഗീതത്തില്‍ സത്യം,ദയ തുടങ്ങിയ മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതു കേവലം വിനോദോപാധി എന്നതില്‍ ഉപരി ഈ മൂല്യങ്ങള്‍ മനുഷ്യനില്‍ സന്നിവേശപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button