Latest NewsNewsIndia

രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് മോഹൻ ഭാഗവത്

മുംബൈ : രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. രാഷ്‌ട്ര പ്രഥം – രാഷ്‌ട്ര സർവ്വോപരി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ  

മുസ്ലീങ്ങൾക്കിടയിൽ കടുത്ത വിഭാഗീയത വളർത്തിയെടുത്തത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമേ വിജയിക്കൂ എന്നും അതിനാൽ മറ്റൊരു രാജ്യം ആവശ്യപ്പെടണമെന്നും മുസ്ലീങ്ങളോട് പറഞ്ഞത് ഇവരാണ്. ഇന്ത്യയിൽ നിന്നും ഇസ്ലാം മതം ഇല്ലാതാകുമെന്നും ബ്രിട്ടീഷുകാർ പറഞ്ഞിരുന്നതായും ഭാഗവത് വ്യക്തമാക്കി.

‘ബ്രിട്ടീഷുകാരാണ് ഇരു കൂട്ടർക്കുമിടയിൽ ഭിന്നത വളർത്തിയത്. മുസ്ലീങ്ങളെല്ലാം മതമൗലിക വാദികളാണെന്ന് ബ്രിട്ടീഷുകാർ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇരു വിഭാഗങ്ങളും തമ്മിൽ തല്ലണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ തമ്മിൽ തല്ലുന്നതിന് പകരം ഇരുവിഭാഗങ്ങളും തമ്മിൽ അകലുകയാണ് ചെയ്തത്’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button