മലപ്പുറം: നോട്ടു നിരോധത്തിന് ശേഷം മലപ്പുറത്തു നിന്ന് മാത്രം പിടികൂടിയത് 13.69 കോടി രൂപയുടെ കള്ളപ്പണം. ഇതിൽ 90 ശതമാനവും ഒറ്റുകാരുടെ സഹായത്തോടെയാണു പോലീസ് പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളപ്പണമാണ് പിടികൂടുന്നതിൽ ഭൂരിഭാഗവും. കുഴല്‍പണ ഇടപാടുകള്‍ നിരീക്ഷിക്കാനായി പ്രത്യേക പോലീസ് സംഘത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവി നിയോഗിച്ചിട്ടുണ്ട്.
കള്ളക്കടത്ത് സ്വര്‍ണം അന്യസംസ്ഥാനങ്ങളില്‍ വിറ്റ ശേഷം ഈപണം തിരിച്ചുകൊണ്ടുവരുമ്പോഴാണു കൂടുതലായും പിടിക്കപ്പെടുന്നത്. 1.69 കോടി രൂപയുമായാണ് കഴിഞ്ഞ ദിവസം രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും പണവും സ്വര്‍ണ്ണവും വിദേശ കറന്‍സികളും പാലക്കാട് വഴി മലബാര്‍ മേഖലയിലേക്ക് കാറിലുംട്രെയ്നിലുമാണ് കൊണ്ടുവരുന്നത്.
Post Your Comments