തിരുവനന്തപുരം: യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി. തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു. ചെന്നൈ, സേലം, കോയമ്പത്തൂര്‍, തിരുനെല്‍വേലി എന്നീ സ്ഥലങ്ങളിലേക്കു സര്‍വീസ് നടത്താനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ ഇതിനുള്ള കരാര്‍ ഒപ്പിടും. നേരെത്ത കേരളത്തിന്റെ മറ്റൊരു അയല്‍സംസ്ഥാനമായ കര്‍ണാടകയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. പക്ഷേ തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ സര്‍വീസ് അന്നു തുടങ്ങാന്‍ കെഎസ്ആര്‍ടിസി തയാറായിട്ടില്ല. ഇതു കാരണം ഏറെ കാലമായി യാത്രക്കാര്‍ തമിഴ്‌നാട്ടിലേക്ക് പോകാനായി ട്രെയിനോ, സ്വകാര്യ ബസോ ആണ് കൂടുതലായി ആശ്രയിച്ചിരുന്നത്.
ഈ കരാര്‍ കെ.എസ്.ആര്‍.ടി.സിക്കു നേട്ടമായി മാറുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള അന്തിമനടപടികള്‍ തുടങ്ങിയതായി കെ.എസ്.ആര്‍.ടി.സി എം.ഡി എ. ഹേമചന്ദ്രന്‍ അറിയിച്ചു. കരാര്‍ ഏകദേശം ധാരണയിലെത്തി. വിഷയത്തില്‍ ഇരു സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ധാരണയായി. അതു കൊണ്ട് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ചത്തു.
Post Your Comments